Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Khushbu Sundar

ട്രാ​ൻ​സ് വ്യ​ക്തി​യെ​ന്ന വി​ളി അ​പ​മാ​ന​മാ​യി ക​രു​തു​ന്നി​ല്ല; മ​ക​ളു​ടെ നി​ല​പാ​ടി​ൽ കൈ​യ​ടി​ച്ച് ഖു​ശ്ബു  

സോ​ഷ്യ​ൽ മീ​ഡി​യാ പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ ത​നി​ക്കെ​തി​രെ ന​ട​ക്കു​ന്ന ബോ​ഡി ഷെ​യി​മിം​ഗി​നെ​തി​രെ പ്ര​തി​ക​രി​ച്ച് ന​ടി ഖു​ശ്ബു സു​ന്ദ​റി​ന്‍റെ മ​ക​ൾ അ​ന​ന്ദി​ത സു​ന്ദ​ർ. ത​ന്നെ ആ​ക്ഷേ​പി​ക്കാ​ൻ ആ​ളു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ട്രാ​ൻ​സ് വ്യ​ക്തി​യെ​പ്പോ​ലെ​യു​ണ്ട് കാ​ണാ​ൻ എ​ന്ന​താ​ണെ​ന്നും എ​ന്നാ​ൽ അ​തൊ​രു ത​ര​ത്തി​ലും അ​ധി​ക്ഷേ​പ​മാ​യോ അ​പ​മാ​ന​മാ​യോ കാ​ണു​ന്നി​ല്ലെ​ന്നും അ​ന​ന്ദി​ത പ​റ​ഞ്ഞു.

ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ വ്യ​ക്തി​ക​ളെ അ​ധി​ക്ഷേ​പ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ വി​വ​ര​മി​ല്ലാ​യ്മ​യെ​യും ഹോ​മോ​ഫോ​ബി​യ​യെ​യു​മാ​ണ് ഇ​ത് കാ​ണി​ക്കു​ന്ന​തെ​ന്നും അ​ന​ന്ദി​ത കൂ​ട്ടി​ച്ചേ​ർ​ത്തു. അ​ന​ന്ദി​ത​യു​ടെ ഈ ​മാ​തൃ​കാ​പ​ര​മാ​യ നി​ല​പാ​ടി​നെ പ്ര​ശം​സി​ച്ച് അ​മ്മ ഖു​ശ്ബു​വും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

ജെ​എ​ഫ്ഡ​ബ്ല്യു പോ​ഡ്കാ​സ്റ്റി​ൽ സം​സാ​രി​ക്ക​വെ​യാ​ണ് 23-കാ​രി​യാ​യ അ​ന​ന്ദി​ത മ​ന​സ് തു​റ​ന്ന​ത്.

‘‘ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ വ്യ​ക്തി​ക​ൾ വ​ള​രെ ന​ല്ല സ്വ​ഭാ​വ​മു​ള്ള​വ​രും മ​നോ​ഹ​ര​മാ​യി പെ​രു​മാ​റു​ന്ന​വ​രു​മാ​ണെ​ന്നാ​ണ് ഞാ​ൻ ക​രു​തു​ന്ന​ത്. എ​ന്‍റെ ജീ​വി​ത​ത്തി​ൽ ഞാ​ൻ ക​ണ്ടു​മു​ട്ടി​യി​ട്ടു​ള്ള​തി​ൽ വെ​ച്ച് ഏ​റ്റ​വും ദ​യ​യു​ള്ള മ​നു​ഷ്യ​ർ ആ ​വി​ഭാ​ഗ​ത്തി​ൽ നി​ന്നു​ള്ള​വ​രാ​ണ്.

എ​ന്നാ​ൽ ഞാ​ൻ ഇ​ൻ​സ്റ്റ​ഗ്രാം തു​റ​ന്നാ​ൽ എ​ന്നെ അ​ധി​ക്ഷേ​പി​ക്കാ​ൻ ആ​ളു​ക​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ ഉ​പ​യോ​ഗി​ക്കു​ന്ന വാ​ക്ക് 'നീ ​ഒ​രു ട്രാ​ൻ​സ് വ്യ​ക്തി​യെ​പ്പോ​ലെ​യു​ണ്ട്' എ​ന്നാ​ണ്.

ഇ​ത് എ​ന്നെ സ​ങ്ക​ട​പ്പെ​ടു​ത്താ​ൻ വേ​ണ്ടി മാ​ത്ര​മ​ല്ല അ​വ​ർ ചെ​യ്യു​ന്ന​ത്, ഇ​തി​ലൂ​ടെ അ​വ​രു​ടെ വി​വ​ര​മി​ല്ലാ​യ്മ​യും ഹോ​മോ​ഫോ​ബി​യ​യു​മാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്. ഞാ​ൻ ഒ​രു സ്ത്രീ​യാ​ണ് പ​ക്ഷേ മ​റ്റു​ള്ള​വ​രു​ടെ ചി​ന്ത​ക​ളെ നി​യ​ന്ത്രി​ക്കാ​ൻ എ​നി​ക്ക് ക​ഴി​യി​ല്ല. മു​ൻ​പൊ​ക്കെ ഇ​ത്ത​രം ക​മ​ന്‍റു​ക​ൾ എ​ന്നെ ത​ള​ർ​ത്തി​യി​രു​ന്നെ​ങ്കി​ലും ഇ​പ്പോ​ൾ അ​തി​നെ​യെ​ല്ലാം ശ​ക്ത​മാ​യി പ്ര​തി​രോ​ധി​ക്കാ​ൻ ഞാ​ൻ പ​ഠി​ച്ചു.’’–​അ​ന​ന്ദി​ത പ​റ​യു​ന്നു.

താ​ൻ ഭാ​രം കു​റ​യ്ക്കാ​നു​ള്ള മ​രു​ന്നു​ക​ൾ ഉ​പ​യോ​ഗി​ച്ചു​വെ​ന്ന ത​ര​ത്തി​ലു​ള്ള ക​ഥ​ക​ൾ ആ​ളു​ക​ൾ കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്ന് അ​ന​ന്ദി​ത പ​റ​ഞ്ഞു.

‘‘ഇ​ത് പെ​ട്ടെ​ന്നു​ണ്ടാ​യ ഒ​രു മാ​റ്റ​മ​ല്ല എ​ന്ന് പ​ല​രും മ​ന​സി​ലാ​ക്കു​ന്നി​ല്ല. ഞാ​ൻ 2018-ലോ 2019-​ലോ ആ​ണ് ഭാ​രം കു​റ​യ്ക്കാ​ൻ തു​ട​ങ്ങി​യ​ത്, അ​തു​കൊ​ണ്ട് ഇ​വി​ടെ വ​രെ​യെ​ത്താ​ൻ എ​നി​ക്ക് ഏ​ഴ് വ​ർ​ഷ​മെ​ടു​ത്തു. ഇ​ട​യി​ൽ കോ​വി​ഡ് വ​ന്ന​തു​കൊ​ണ്ട് ഈ ​മാ​റ്റം ആ​രും ശ്ര​ദ്ധി​ച്ചി​ല്ല.

Latest News

Corehub Up